Uncategorized

ഇല്ല, പൊന്ന് താഴുകയല്ല; സ്വര്‍ണവില വീണ്ടും കുതിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 480 രൂപ വീതമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate kerala hiked december 01)

യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് മൂന്ന് രൂപ ഉയര്‍ന്ന് വെള്ളി 186 രൂപയെന്ന പുതിയ ഉയരം കുറിച്ചിരിക്കുകയാണ്.

Read Also: ‘ഇന്നലെ ഒരാളെ പൊലീസ് പൊക്കിയല്ലോ, നല്ല കാര്യം, ഇവരൊക്കെ സമൂഹത്തിന് ശാപമാണ്’; രാഹുല്‍ ഈശ്വറിനെതിരെ കെ മുരളീധരന്‍

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 95,200 രൂപയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button