ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം

ഹരിയാന: ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. പതിനാറുകാരനായ ഹാർദിക് രാത്തിയാണ് മരിച്ചത്. ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയ താരമാണ് ഹാർദിക്.
റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ കളിക്കാനെത്തിയ ഹാർദിക് ബോളെടുത്ത് ബാസ്‌കറ്റിലേക്ക് ഇടുകയായിരുന്നു. അതിനുശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഒടിഞ്ഞു ദേഹത്തുവീണത്.
ലഖൻ മജ്ര ഗ്രാമത്തിലെ സ്പോർട്‌സ് ഗ്രൗണ്ടിൽ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. അവിടെ താരം ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്നു.
ഹാർദ്ദിക്കിൻറെ മരണത്തെത്തുടർന്ന് ഹരിയാനയിലെ എല്ലാ കായികമേളകളും മത്സരങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്



