Uncategorized

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി ജവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ആശങ്കവേണ്ടെന്നും കാട്ടാന മടങ്ങിപോകാനുമാണ് കൂടുതൽ സാധ്യതയെന്നും നിരീക്ഷണം തുടരുകയാണെന്നും ആർ ആർ ടി സംഘം വ്യക്തമാക്കുന്നു. മൂന്നാർ ആർ ആർ ടി വെറ്റിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button