എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ ശിശുദിനാഘോഷം വർണ്ണാഭമായി ആഘോഷിച്ചു

കേളകം:രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 കുട്ടികൾക്കായി വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്.സക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ റ്റി.വി. ജോണി അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിലൂടെ നെഹ്റുവിൻ്റെ ജീവിതത്തെയും കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹത്തെ പറ്റിയും ഓർമപ്പെടുത്തുകയുണ്ടായി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ദിവ്യ അരവിന്ദൻ സ്വാഗതവും. സ്ക്കൂൾ അക്കാദമിക് കോഡിനേറ്റർ Dr. ട്രീസ പോൾ ശിശുദിന സന്ദേശവും പി.ടി.എ. വൈസ് പ്രസിഡൻ്റ് ജൂബി തോമസ് . മദർ പി.ടി.എ. പ്രസിഡൻ്റ് ടെൻസി ടോമി എന്നിവർ ആശംസയും, സ്ക്കൂൾ ഹെഡ് ഗേൾ ബെർണിസ് മരിയ വിനോദ് നന്ദി പ്രകാശനവും നടത്തി. പ്രസ്തുത ചടങ്ങിൽ CBSE STATE കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ A ഗ്രേഡ് നേടിയ ഇവാഞ്ചലിൻ കരാട്ടയിൽ മികച്ച പ്രകടനം കാഴ്ചവച്ച നിയ സാറ അഷ്വിത,ജോഹാൻ ജെയിംസ് എന്നിവരെ അനുമോദിച്ചു.വിദ്യാർത്ഥികളുടെ വർണ്ണാഭമായ ഘോഷയാത്രയിൽ നെഹ്റുവിൻ്റെയും സ്വാതന്ത്ര്യ സമര പോരാളികളുടെയും വേഷം അണിഞ്ഞ് വന്നത് ഏറെ ആകർഷമായി ‘




