Uncategorized
പത്തായക്കുന്നിൽ ഉഗ്ര സ്ഫോടനം; സംഭവം ഇന്ന് പുലർച്ചെ

കൂത്തുപറമ്പ്: പാട്യം പത്തായക്കുന്നിൽ ഉഗ്ര സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.




