Uncategorized

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു, നാളെ തീരം തൊട്ടേക്കും; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി. 24 മണിക്കൂറിനകം ആന്ധ്രാതീരത്തിന് സമീപം ഇത് തീവ്ര ന്യൂനമർദമായി മാറും. നാളെയോടെ തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ന്യൂനമർദത്തിന്റെ ഭാഗമായി സംസ്ഥാനത്തും മഴ കനത്തു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മഞ്ഞ അലേർട്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button