Uncategorized
സ്കൂട്ടറിലേക്ക് സ്കോർപിയോ ഇടിച്ചുകയറി;വർക്കലയിൽ ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ വാഹനാപകടത്തില്‍ ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്ക്. വെട്ടൂര്‍ കാട്ടുവിള സ്വദേശിനി അന്‍സീന, ചെറുന്നിയൂര്‍ സ്വദേശിനി ഷൈലജാ ബീഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്കൂട്ടറിലേക്ക് സ്കോര്‍പിയോ ഇടിച്ചുകയറുകയായിരുന്നു.
വര്‍ക്കല രഘുനാഥപുരം റോഡില്‍ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. വര്‍ക്കലയില്‍ നിന്ന് രഘുനാഥപുരത്തേയ്ക്ക് വരികയായിരുന്ന സ്കോര്‍പിയോ എതിര്‍ദിശയില്‍ നിന്നുവന്ന വനിതാ ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു. അഞ്ച് മീറ്റര്‍ ദൂരത്തില്‍ ഇടിച്ചു നീക്കിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അന്സീനയേയും ഷൈലജാ ബീഗത്തെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



