Uncategorized

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി.

സ്വര്‍ണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു. 2019 ല്‍ ദ്വാരപ്പാലക പാളി സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ ആയിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറവ് മെഹസറില്‍ കാണുന്നു. വിചിത്രമായ കാര്യമാണിത് – കോടതി നിരീക്ഷിച്ചു. സാന്നിധാനത്ത് എത്തിച്ചപ്പോള്‍ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി വ്യക്തമാക്കി. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോള്‍ ആണെങ്കില്‍ കുറവ് സംഭവിക്കാം ഇത് സ്വര്‍ണം അല്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button