Uncategorized
കൈയ്യെത്താ കൊമ്പത്ത് സ്വർണവില; 82,000 കടന്ന് റെക്കോർഡ് തേരോട്ടം

സ്വർണവില സർവകാല റെക്കോർഡുകൾ മറികടന്ന് തേരോട്ടം തുടരുകയാണ്. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് വില 80000 രൂപയ്ക്ക് മുകളിലെത്തിയത്. ഇതിന് ശേഷം അമ്പരപ്പിക്കുന്ന വർധനവാണ് സ്വർണവിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ വെറും ആറ് ദിവസം കൊണ്ടാണ് വില 82000 കടന്നിരിക്കുന്നത്.
ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 82 ,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 640 രൂപയാണ് പവന് വർധിച്ചത് .ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയിലുമെത്തി. സെപ്റ്റംബർ 12 ന് രേഖപ്പെടുത്തിയ 81,600 രൂപയുമെന്ന റെക്കോർഡ് വില ഇന്ന് മറികടന്നിരിക്കുകയാണ്.




