Uncategorized
കൊല്ലത്ത് പരിശോധനയ്ക്ക് ഗാര്‍ഡ് ദീപയിറങ്ങി, അടിയിലുള്ളപ്പോള്‍ ട്രെയിന്‍ നീങ്ങി; ഒടുവില്‍ അത്ഭുതരക്ഷപ്പെടല്‍

തിരുവനന്തപുരം: പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിന്‍ മാനേജര്‍(ഗാര്‍ഡ്) അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ നീങ്ങി. പെട്ടെന്ന് ട്രാക്കില്‍ കമിഴ്ന്നുകിടന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് കോച്ചുകളാണ് മുന്നോട്ടുനീങ്ങിയത്. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശിനി ടി കെ ദീപയാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്‌റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ചിറയിന്‍കീഴില്‍ നിര്‍ത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഉറങ്ങി. പരിശോധനയ്ക്ക് ഇടയില്‍ ട്രെയിന്‍ മുന്നോട്ട് എടുക്കുകയായിരുന്നു.




