ഒരടി പിന്നോട്ട്, സ്വർണവില കുറഞ്ഞു; ആശ്വാസം കിട്ടാതെ സ്വർണാഭരണ ഉപഭോക്താക്കൾ

തിരുവനന്തപുരം: സ്വർണവില ഇന്ന് പവന് 80 രൂപ കുറഞ്ഞു. റെക്കോർഡ് നിരക്കിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ വ്യാപാരം. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞത് ഉപഭോക്താക്കൾക്ക് ഒരു ആശ്വാസവും നൽകിയിട്ടില്ല. മാതമല്ല 79000 ത്തിന് മുകളിൽ തന്നെയാണഅ ഇപ്പോഴും സ്വർണവില. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,480 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10800 രൂപ നൽകേണ്ടിവരും.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 17 ദിവസത്തിനുള്ളിൽ വില 9945 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 65 രൂപ മാത
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9935 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8160 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6355 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്




