Uncategorized
“നേതൃത്വം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല, പരാതി വന്നാൽ മറുപടി നൽകും”; വിവാദങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

നിരവധി സ്ത്രീകളുടെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതി വന്നാൽ മറുപടി നൽകുമെന്നും രാഹുൽ വ്യക്തമാക്കി.
“എനിക്ക് നല്ല സൗഹൃദങ്ങളുണ്ട്. നാളെയും ആ സൗഹൃദം തുടരുമെന്നാണ് കരുതുന്നത്. മലയാള സിനിമയിലെ ഒരു നടി എൻ്റെ പേര് പറഞ്ഞിട്ടില്ല. ഞാൻ ഈ രാജ്യത്തെ ഭരണസംവിധാനത്തിനും ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല,” രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
“ഈ രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ട്. ആരും എനിക്കെതിരെ പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതിന് ഞാൻ മറുപടി നൽകും. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചു എന്നൊരു പരാതി ഏതെങ്കിലും വ്യക്തി എനിക്കെതിരെ നൽകിയിട്ടില്ല. അങ്ങനെയൊരു പരാതി വന്നാൽ മറുപടി നൽകാം,” രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.




