Uncategorized
കർഷകർക്കൊപ്പം ഒരു ദിനം

കബിനിഗിരി സെൻമേരിസ് എ യു പി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകർക്കൊപ്പം ഒരു ദിനം എന്ന പരിപാടിയിലൂടെ മരക്കടവ് പ്രസാദിന്റെ പാടശേഖരത്തിൽ നെൽകൃഷി പരിചയപ്പെടുത്തി. കൃഷിയുടെ പ്രാധാന്യം കുറഞ്ഞുപോകുന്ന ഈ കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് ഈ പരിപാടി ഏറെ സഹായകരമായി. കർഷകരോടൊപ്പം ചേർന്ന് കുട്ടികളെല്ലാവരും ഞാറ് നട്ട് ഈ പരിപാടിയിൽ പങ്കാളികളായി. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ജെറോം ജെയിംസ്, ലൈസ മാത്യു, വിദ്യാർത്ഥി കോഡിനേറ്റർമാരായ അൽറ്റാ ലിജു, അനോൾഡ അനിൽ കർഷകപ്രതിനിധികളായ പ്രസാദ്,മിത്ര പ്രസാദ് എന്നിവരും ഈ പരിപാടിയിൽ സജീവമായി പങ്കുചേർന്നു.




