Uncategorized
കോൺഗ്രസ് പുന:സംഘടന; പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്

സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന സംബന്ധിച്ച പട്ടികയുമായി KPCC നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിങ്ങ് പ്രസിഡൻറുമാരുമാണ് ഹൈക്കമാൻഡുമായുളള ചർച്ചകൾക്കായി ഡൽഹിയിലെത്തുന്നത്. ഈ മാസം 10 ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. സ്വന്തം പക്ഷത്ത് നിൽക്കുന്ന നേതാക്കളെ ഡി.സി.സി തലപ്പത്ത് നിന്ന് ഒഴിവാക്കുന്നതിൽ എതിർപ്പറിയിച്ച്
പ്രധാന നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം തയാറാക്കിയ പട്ടികയുമായാണ് കെപിസിസിയുടെ പുതിയ നേതൃത്വം ഡൽഹിയിലേക്ക് പോകുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ്ങ് പ്രസിഡൻറുമാരായ എ.പി അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും.പട്ടിക സംബന്ധിച്ച് നാളെയും മറ്റന്നാളും ഹൈക്കമാൻഡുമായി




