Uncategorized

പൗരന്മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ നല്‍കാം; സെന്‍സസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 2027ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചാകും ഡാറ്റ ശേഖരിക്കുക. പൗരന്മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ നല്‍കാന്‍ ഓപ്ഷന്‍ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ ആകും ആപ്പുകള്‍. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈല്‍ ഫോണുകള്‍ ആകും ഉപയോഗിക്കുക.

രണ്ട് ഘട്ടങ്ങളായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെന്‍സസ് 2026 ഏപ്രിലില്‍ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാര്‍ച്ച് 1, ആണ് സെന്‍സസിന്റ റഫറന്‍സ് തീയ്യതി. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2026 ഒക്ടോബര്‍ 1 ആണ് റഫറന്‍സ് തീയ്യതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 മാര്‍ച്ച് 1ന് ആരംഭിക്കും.

സെന്‍സസിനായി, ഇന്ത്യയിലുടനീളമുള്ള ഭരണ അതിര്‍ത്തികള്‍ 2026 ജനുവരി 1-ന് മരവിപ്പിക്കും. 34 ലക്ഷം സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കും. ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തിയാകും സെന്‍സസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെന്‍സസ് ആണ് നടക്കുക. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെന്‍സസ് നടക്കുന്നത്. അവസാന സെന്‍സസ് നടത്തിയത് 2011 ലാണ്. കോവിഡ് കാരണമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവയ്‌ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button