Uncategorized

പ്രേംകുമാര്‍ എവിടെ?, ഫോണ്‍ ഉപയോഗിക്കാതെ പ്രതി; പൊലീസ് അന്വേഷണം സജീവം

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കി. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(430 എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി നടക്കുന്നത്.

പൊലീസ് സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രേംകുമാര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അതേ സമയം തന്നെ പ്രതിയെ കുറിച്ച് കൃത്യമായ സൂചന ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളടക്കം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളാണ് പ്രേംകുമാര്‍. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാതെയാണ് പ്രേം കുമാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഈ കൊലപാതകങ്ങള്‍ക്ക് മുമ്പ് തന്നെ വളരെ വലിയ ആസൂത്രണം പ്രേംകുമാര്‍ നടത്തിയിരിക്കാമെന്നാണ് കരുതുന്നത്. രണ്ടാമത്തെ കൊലപാതകമായതിനാല്‍ പിടിക്കപ്പെടാതിരിക്കാനുള്ള വഴികളും തയ്യാറാക്കിയിട്ടുണ്ടാകുമെന്നും കരുതുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button