Uncategorized

പേരാവൂർ സബ് ഡിവിഷനിൽ നിന്നും കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആയി സ്ഥലം മാറി പോകുന്ന പേരാവൂർ ഡി വൈ എസ് പി കെ വി പ്രമോദിന് പേരാവൂർ സബ് ഡിവിഷൻ സ്പോർട്സ് ടീമിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി

പേരാവൂർ സബ് ഡിവിഷനിൽ നിന്നും കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആയി സ്ഥലം മാറി പോകുന്ന പേരാവൂർ ഡി വൈ എസ് പി കെ വി പ്രമോദിന് പേരാവൂർ സബ് ഡിവിഷൻ സ്പോർട്സ് ടീമിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി. മാലൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സജിത്ത് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഴക്കുന്ന് ഇൻസ്പെക്ടർ പോലീസ് എ വി ദിനേശ് ഉപഹാര സമർപ്പണം നടത്തി. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിപിൻ എൻ കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വർഗീസ് എ വി റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വി ജെ ജോസഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡിവൈഎസ്പി കെ വി പ്രമോദ് മറുപടി പ്രസംഗം നടത്തി. ചടങ്ങിന് പേരാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു സ്വാഗതവും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് ജി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button