Uncategorized
ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഓർമയായിട്ട് ഇന്ന് 19 വർഷം

നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ വേർപാടിന് ഇന്ന് 19 വർഷം. നിഷ്കളങ്കത നിറഞ്ഞ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങൾ മലായാള സിനിമയ്ക്കു സമ്മാനിച്ചാണ് ഒടുവിൽ വിട പറഞ്ഞത്. ദേവാസുരത്തിലെ പെരിങ്ങോടൻ, മീശമാധവനിലെ നമ്പൂതിരി, രസതന്ത്രത്തിലെ ഗണപതി ചെട്ടിയാർ എന്നിങ്ങനെ ശ്രദ്ധേയമായ കാഥാപാത്രങ്ങൾ ഒട്ടേറെയുണ്ട് ഒടുവിലിന്റെ അഭിനയജീവിതത്തിൽ. അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽക്കുത്തി’ലെ കാളിയപ്പൻ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തനി നാട്ടിൻപുറത്തുകാരനായി ജീവിച്ച ഒടുവിലിന്റെ കഥാപാത്രങ്ങൾ ഗ്രാമീണ നന്മയുടെ പ്രകാശം തൂകുന്നതായിരുന്നു.




