Uncategorized

പുതുപ്പുത്തൻ എർട്ടിഗ കാർ, ദേശീയപാതയിൽ കണ്ണപുരത്തേക്ക് വരുമ്പോൾ പെട്ടെന്ന് തീ പടർന്നു; കുടുംബം ഇറങ്ങിയോടി

കാസര്‍കോട്: കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. മുബൈയിൽ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാര്‍. നവി മുബൈ സ്വദേശി ഇഖ്ബാലും കുടുംബവുമാണ് സഞ്ചരിച്ചിരുന്നത്. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.50ഓടെയാണ് സംഭവം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പുതിയ എർട്ടിഗ കാർ ആണ് കത്തിയത്. 50 ദിവസം മാത്രമാണ് കാറിന് പഴക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button