Uncategorized

വാഹനാപകടത്തില്‍ മകള്‍ മരിച്ച ദുഃഖത്തില്‍ പിതാവ് ജീവനൊടുക്കി

പരിയാരം:  മകളുടെ അപകട മരണത്തിലും അമ്മയുടെ അസുഖത്തിലും മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസിൽ ആന്‍സണ്‍ ജോസ്(32) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2024 ഒക്ടോബര്‍ 12ന് ആന്‍സണിന്റെ മകള്‍ നാലുവയസുകാരി ആന്‍ഡ്രിയ മുത്തച്ഛനോടൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ടിരുന്നു. അന്നുമുതല്‍ ആന്‍സണ്‍ കടുത്ത മനോവിഷമത്തിലായിരുന്നു. ഒരു വയസായ മറ്റൊരു പെണ്‍കുട്ടിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button