Uncategorized

പോപ്പിന്റെ ശമ്പളം എത്ര? ലിയോ പതിനാലാമൻ മാർപാപ്പയുടെ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

ലോകമെമ്പാടുമായി ഒരു ബില്യണിലധികം ആളുകൾ പോപ്പിനെ അഥവാ കത്തോലിക്കാ സഭയുടെ തലവനെ പിന്തുടരുന്നുണ്ട്. വത്തിക്കാൻ സിറ്റി-സ്റ്റേറ്റിന്റെ നേതാവും അദ്ദേഹം തന്നെയാണ്, ആഗോള കാര്യങ്ങളിൽ അദ്ദേഹത്തിന് കാര്യമായ സ്വാധീനമുണ്ട്. എന്നാൽ, ഈ അധികാരങ്ങളൊക്കെയും സാമ്പത്തികമായി എന്തെങ്കിലും നേട്ടങ്ങൾ അദ്ദേഹത്തിന് നൽകുമോ? പോപ്പാകുന്നതിലൂടെ ലഭിക്കുന്ന ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും കുറിച്ച് ചുരുക്കത്തിൽ നോക്കാം.

ഫോർച്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച്, മുമ്പ് കാർഡിനൽ റോബർട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന പോപ്പ് ലിയോ പതിനാലാമന് പ്രതിമാസം 33,000 യുഎസ് ഡോളർ (28 ലക്ഷത്തിലധികം രൂപ) ശമ്പളം ലഭിക്കും എന്നാണ് പറയുന്നത്. അതായത് അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം. ഇതോടൊപ്പം തന്നെ മറ്റ് വിവിധ ആനുകൂല്യങ്ങൾക്കും പോപ്പിന് അർഹതയുണ്ട്. പോപ്പ്മൊബൈൽ എന്ന പ്രത്യേക കാർ, ഒരു പേഴ്സണൽ ഫാർമസി, സൗജന്യ ഭക്ഷണം, താമസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ചരിത്രം പരിശോധിച്ചാൽ, മിക്ക പോപ്പുകളും തങ്ങൾക്ക് വാഗ്ദാനം ചെയ്ത ഉയർന്ന ശമ്പളം നിരസിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പോപ്പ് ലിയോയുടെ മുൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപാപ്പ വ്യക്തിപരമായ വരുമാനമൊന്നും നേടിയിരുന്നില്ല. ഇക്കാര്യത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഒരു പോപ്പ് സ്ഥാനമൊഴിഞ്ഞാലും, അദ്ദേഹത്തിന് പ്രതിമാസം 3,300 യുഎസ് ഡോളർ (2.8 ലക്ഷം രൂപ) പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്, കൂടാതെ അദ്ദേഹത്തിന്റെ താമസം, ഭക്ഷണം, വീട്ടുജോലി എന്നിവയ്ക്കുള്ള തുടർച്ചയായ സഹായവും ലഭിക്കും. ഇറ്റാലിയൻ നഗരമായ റോമിലെ ഒരു ചെറിയ രാജ്യമായ വത്തിക്കാൻ, വിദേശ സംഭാവനകൾ, നിക്ഷേപങ്ങൾ, ടൂറിസം, മ്യൂസിയം ടിക്കറ്റ് വിൽപ്പന തുടങ്ങിയവയിൽ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button