Uncategorized

പെണ്ണില്ലം,എഴുത്തിടം, തിരുത്ത് സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇരിട്ടി സംഗീത സഭയുടെ ആദരം

ഇരിട്ടി: ഇരിട്ടി അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോയിൽ ‘പെണ്ണില്ലം’ ‘എഴുത്തിടം’, ‘തിരുത്ത്’ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇരിട്ടി സംഗീത സഭയുടെ ആദരം.

ഓൾ കേരള കാത്തലിക് കോൺഗ്രസ്‌, എ വി അമ്യൂസ്മെന്റ് എന്നിവ സംയുക്തമായി നടത്തി വരുന്ന അണ്ടർ വാട്ടർ എക്സിബിഷനിൽ ഇരിട്ടി സംഗീതസഭ കൈകോർത്തു നടത്തിയ സാംസ്‌കാരിക സമ്മേളനം തലശ്ശേരി അർച്ച് ബിഷപ്പ്‌ മാർ ജോസഫ് പാംബ്ലാനി ഉൽഘാടനം ചെയ്തു. അഡ്വ:സജീവ് ജോസഫ് എം എൽ എ അധ്യക്ഷനായി. എക്സിബിഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, ഇരിട്ടി പള്ളി വികാരി ഫാ.ജോസഫ് കളരിക്കൽ, സംഗീതസഭ ഭാരവാഹികളായ മനോജ്‌ അമ്മ, ഡോ. ജി ശിവരാമകൃഷ്ണൻ, സി സുരേഷ് കുമാർ,
ഷാജി ജോസ് കുറ്റിയിൽ, പ്രകാശൻ പാർവണം, എ കെ ഹസ്സൻ, ‘പെണ്ണില്ലം’ എഴുത്തുകാരുടെ കൂട്ടായ്മ നയിക്കുന്ന രാജി അരവിന്ദ്,’തിരുത്ത്’ സിനിമ ഡയറക്റ്റർ ജോഷി വള്ളിത്തല എന്നിവർ സംസാരിച്ചു.

ഷാർജ ബുക്ക്‌ ഫെസ്റ്റിൽ 62 പുസ്തകങ്ങൾ പ്രദർശിപ്പിച്ച പെണ്ണില്ലം, എഴുത്തിടം കൂട്ടായ്മയിലെ അംഗങ്ങളും, ‘തിരുത്ത്’ സിനിമയുടെ അണിയറ പ്രവർത്തകരും
സംഗീത സഭയുടെ ആദരം ബിഷപ്പിൽ നിന്നും എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് സംഗീത സഭയിലെ ഗായകർ അവർതരിപ്പിച്ച മ്യൂസിക് നൈറ്റ്‌ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button