“തഹാവൂർ റാണയെ തൂക്കിലേറ്റണം”; മുംബൈ ഭീകരാക്രമണ കേസിൽ സാക്ഷി പറഞ്ഞ പെൺകുട്ടി

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ പെൺകുട്ടി. നിയമനടപടികൾ ഇനിയും വൈകരുത്. വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും പാകിസ്താനിൽ ഒളിച്ചിരിക്കുന്ന മറ്റു പ്രതികളെയും പിടികൂടണമെന്നും പെൺകുട്ടി പറഞ്ഞു.തഹാവൂർ റാണയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് ഇന്ത്യ സർക്കാരിന്റെ വലിയ വിജയമാണ്.ഇന്ത്യൻ സർക്കാരിനോടും യുഎസ് സർക്കാരിനോടും നന്ദി പറയുന്നു. തഹാവൂർ റാണയെ കൊണ്ടുവന്നാൽ പിന്നെ കേസിലെ മറ്റ് പ്രതികളെയും എത്രയും വേഗം പിടികൂടണം. പാകിസ്താനിലെ മുഴുവൻ ഭീകരവാദികളെയും തുടച്ചു നീക്കണം. അജ്മൽ കസബിന്റെ വധ ശിക്ഷ നടപ്പിലാക്കാൻ വലിയ കാലതാമസം ഉണ്ടായത് പോലെ ആകരുത് റാണയുടെ കാര്യത്തിൽ. എന്തിനായിരുന്നു ഇവർ ഭീകരാക്രമണം നടത്തിയത്, എന്തായിരുന്നു അവരുടെ പദ്ധതി എന്ന കാര്യങ്ങളടക്കം ചോദിച്ചറിഞ്ഞ് റാണയെ തൂക്കിലേറ്റണമെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.