Uncategorized
ഇരട്ടക്കൊല കേസിലെ പ്രതിയും സഹോദരനും യുവാവിനെ കുത്തി; റിമാന്‍റില്‍

തൃശൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്‍റില്‍. കരുവന്നൂര്‍ ചെറിയ പാലം സ്വദേശികളും സഹോദരങ്ങളുമായ അപ്പു എന്ന അതുല്‍ കൃഷ്ണ (25), അരുണ്‍ കൃഷ്ണ (19) എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ചെറിയ പാലം സ്വദേശിയായ ശരത്തിനെ (27) പ്രതികള്‍ മുഖത്തും ഷോള്‍ഡറിലും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.