Uncategorized
പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി; കളക്ഷൻ ഏജന്റിൽ നിന്ന് പണം തട്ടിപ്പറിച്ചെന്ന് കേസ്

പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി. തിരുവനന്തപുരത്ത് കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്നാണ് കേസ്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പ്രദീപിനെതിരെയാണ് കേസെടുത്തത്. 3,150 രൂപ തട്ടിപ്പറിച്ചെന്നാണ് കേസ്. വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് ശേഷം ബാഗ് പിടിച്ചുപറിച്ച് വാങ്ങുകയായിരുന്നുവെന്ന് കളക്ഷൻ ഏജന്റ് പറയുന്നു.