Uncategorized
ഹൈദരാബാദിൽ ജർമൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം

ഹൈദരാബാദ്: ഹൈദരാബാദിൽ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലെെംഗികാതിക്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. ക്യാബിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ ഇറക്കിയ ശേഷം വിദേശ വനിതയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. യുവതി പ്രദേശത്ത് നിന്നും ഓടി രക്ഷപ്പെട്ട ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു