Uncategorized
കേളകത്ത് പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും

കേളകം:പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് നടത്തും. കേളകം സെൻറ് ജോർജ് കൺവെൻഷൻ സെൻററിൽ വെച്ച് നടക്കുന്ന പരിപാടി പേരാവൂർ ഡിവൈഎസ്പി കെ വി പ്രമോദൻ അധ്യക്ഷത വഹിക്കുകയും , കേളകം എസ് എച്ച് ഓ ഇതിഹാസ് താഹ സ്വാഗതം പറയുകയും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൽ മുഖ്യാതിഥി ആകുന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ആദ്യ പരാതി സ്വീകരിക്കും.