Uncategorized
അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ പഠനോത്സവം-2025 സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ പഠനോത്സവം-2025 സംഘടിപ്പിച്ചു. 2024 -25 അധ്യയന വർഷത്തെ പഠന മികവുകളുടെ അവതരണവും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് പ്രധാന അധ്യാപിക ലിസി പി എ ,എസ് എം സി ചെയർമാൻ തോമസ് പയ്യപ്പള്ളിൽ,അധ്യാപകരായ ജിമ്മി മാത്യു, ജിതിൻ ദേവസ്യ, ഷാജി മാത്യു, ഷമീന പി എസ് എന്നിവർ സംസാരിച്ചു. സിന്ധു ജോർജ്, ജിന്റുമോൾ ജോസ്, സുജിത്ത് ഇ എം എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.