തൊഴിൽ മേളയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്; പ്രമുഖ കമ്പനികളിൽ അവസരം

കോളയാട്: തൊഴിൽ നികുതി വർദ്ധനവ്, അനിയന്ത്രിത വഴിയോരക്കച്ചവടം, കാട്ടുമൃഗ ആക്രമണങ്ങൾ എന്നിവക്കെതിരെ യുണൈറ്റഡ് മർച്ചൻ്റ് ചേമ്പർ നിടുംപുറംചാൽ- നിടുംപൊയിൽ – കോളയാട് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കോളയാട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. യു.എം.സി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിടുംപുറംചാൽ യൂണിറ്റ് പ്രസിഡൻ്റ് വി.വി തോമസ് അദ്ധ്യക്ഷത വഹിച്ചു. ചാൾസ് ജോസഫ്, റെജി ആർ.ആർ, രാജൻ കണ്ണങ്കര, ഓ.എം ബെന്നി, പ്രിയൻ, ഹാരിസ്, വി.വി. സണ്ണി എന്നിവർ സംസാരിച്ചു.
അതേസമയം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലെ പ്രവേശനത്തിനുള്ള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ ഒമ്പത് മുതല്‍ തലശ്ശേരി മണ്ണയാടുളള സഹകരണ പരിശീലന ട്രെയിനിങ് കോളേജില്‍ നടത്തും. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- 547618290/9447002106.




