Uncategorized
സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത എറണാകുളം സ്വദേശിയെ കേളകം പോലിസ് കണ്ടെത്തി

കേളകം: സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത എറണാകുളം സ്വദേശിയെ സൈബർ സെല്ലിന്റെ സഹായത്തോടുകൂടി കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ സ്റ്റേഷനിൽ എത്തിച്ചു . എറണാകുളം സ്വദേശി ഫ്രാൻസിസ് എന്ന 55 കാരനാണ് ഫേസ്ബുക്കിൽ അശ്ലീല കമൻറ് ഇട്ടത് . സ്റ്റേഷനിൽ വച്ച് ഇയാള് പരാതിക്കാരിയോട് മാപ്പ് പറയുകയും മേലിൽ ഇത്തരം കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകുകയും മറ്റു നടപടികൾ ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിസിനേ കേളകം പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് ഫേസ്ബുക്കിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തതിന് കൊട്ടിയൂർ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്