Uncategorized
യുവജനത കടുത്ത തൊഴിൽ സമ്മർദ്ദത്തിൽ; ഒന്നാം സ്ഥാനത്ത് ഐടി ജീവനക്കാർ, കണ്ടെത്തൽ യുവജന കമ്മീഷൻ നടത്തിയ പഠനത്തിൽ

സംസ്ഥാനത്തെ 80 ശതമാനത്തില്‍ കൂടുതല്‍ യുവജനങ്ങളും ജോലിയില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നതായി പഠന റിപ്പോര്‍ട്ട്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മാനസിക സംഘര്‍ഷം കൂടുതല്‍. കൂടുംബവും ജോലിയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം.
ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന സെബാസ്റ്റ്യൻ എന്ന യുവതി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു യുവജന കമ്മീഷന് വിഷയത്തില്‍ പഠനം നടത്തിയത്. അഞ്ച് തൊഴില്‍ മേഖലയില്‍ 30 വയസിനും 40 വയസിനും ഇടയിലുള്ള 1548 പേര്‍ക്കിടയിലായിരുന്നു പഠനം. ഇതില്‍ കൂടുതല്‍ ജോലി സമ്മര്‍ദ്ദം നേരിടുന്നത് ഐടി മേഖലയിലുള്ളവരാണ്. 84.3




