Uncategorized
കൂട്ടാറിലെ പൊലീസ് മർദനം: വിശദമായ റിപ്പോർട്ട് ഇന്ന്, ശേഷം നടപടി; ഇല്ലെങ്കിൽ പരാതിയുമായി മുന്നോട്ടെന്ന് മുരളി

ഇടുക്കി: ഇടുക്കി കൂട്ടാറിലെ പൊലീസ് മർദനത്തിൽ കട്ടപ്പന എഎസ്പി ഇന്ന് ജില്ല പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കമ്പംമെട്ട് സിഐയെ വെള്ളപൂശി തയ്യാറാക്കിയ റിപ്പോർട്ട് മാറ്റിയേക്കും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടായേക്കും. നടപടി ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മർദ്ദനമേറ്റ മുരളി അറിയിച്ചു. സേനയിൽ മോശമായ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മുരളി പറഞ്ഞു. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടലിന് മുരളി നന്ദി അറിയിക്കുകയും ചെയ്തു.