Uncategorized
ശ്രീഹരിക്കോട്ടയിലെ നൂറാം ദൗത്യം; ജിഎസ്എൽവി-എഫ്15 വിക്ഷേപണം ജനുവരി 29ന്, എന്‍വിഎസ് 2 സാറ്റ്‌ലൈറ്റ് അയക്കും

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്15 (GSLV-F15) ദൗത്യം ജനുവരി 29ന് നടക്കും. ഐഎസ്ആര്‍ഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 (NVS 2) ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില്‍ 29-ാം തിയതി രാവിലെ 6.23നാണ് ഐഎസ്ആര്‍ഒയുടെ ചരിത്ര വിക്ഷേപണം നടക്കുക.