Uncategorized
എടത്തൊട്ടിയിൽ വീട്ടിൽ മോഷണ ശ്രമം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
പേരാവൂർ: എടത്തൊട്ടിയിൽ വീട്ടിൽ മോഷണ ശ്രമം നടത്തിയ ആളെ പോലീസ് പിടികൂടി. കൊട്ടിയൂർ സ്വദേശി അജേഷിനെയാണ് മുഴക്കുന്നു പോലീസ് പിടികൂടിയത്. എടത്തൊട്ടി സ്വദേശി വാളിപ്ലാക്കൽ സോവിറ്റിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടലാണ് വ്യാഴാഴ്ച്ച പുലർച്ചെ 5:30 ഓടെ മോഷണ ശ്രമം നടന്നത്. ഈ സമയം ടാപ്പിംഗ് കഴിഞ്ഞെത്തിയ സോവിറ്റ് വീട്ടിൽ ആളനക്കം കാണുകയും മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞതോടെ പിടികൂടാനുള്ള ശ്രമം നടത്തുകയുമായിരുന്നു. ഇയാളുടെ വാഹനം റോഡ് സൈഡിൽ നിറുത്തിയിട്ടതായി വീട്ടുകാരുടെ പെട്ടിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി പ്രതിയെ പിടികൂടുകയും ആയിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുഴക്കുന്ന് എസ് ഐ എൻ. ബിബിൻ്റെ നേതൃത്വത്തിൽ ആണ് അന്വഷണം നടക്കുന്നത്. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തി.