Uncategorized
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 8 പേർക്ക് പരിക്കേറ്റു
തേനി: തേനിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരിക്കേറ്റു. ദിണ്ടിഗൽ -കുമളി ദേശീയപാതയിൽ പെരിയകുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. കർണാടകത്തിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ ധർമപുരി സ്വദേശികളുമായ ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.