Uncategorized
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; പാർക്കിംഗിലും പ്രവേശനത്തിലും മാറ്റം
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും പാർക്കിംഗ് എന്നും ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ അറിയിച്ചു.
മുക്കുഴി കാനനപാത വഴി 11 മുതൽ 14 വരെ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വേർച്ച്വൽ ക്യൂവിൽ മുക്കുഴി വഴി ബുക്ക് ചെയ്തവർ പമ്പ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുൻ നിർത്തിയാണ് ഉത്തരവ് എന്നും എഡിഎം അറിയിച്ചു.