Uncategorized

‘മുന്നിലെ റൺവേ കാണുന്നില്ല’, ദില്ലി വിമാനത്താവളത്തിൽ ഇന്നലെ വൈകിയോടിയത് 400 ഫ്ലൈറ്റുകൾ; യെല്ലോ അലേർട്ട്

ദില്ലി : തലസ്ഥാന ന​ഗരത്തിലെ കനത്ത മൂടൽമഞ്ഞിന് ആശ്വാസമായി തിങ്കളാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത ചെറിയ മഴ. ഇതേത്തുടർന്ന് നഗരത്തിൽ ചൊവ്വാഴ്ച (ജനുവരി 7) ന് ദില്ലിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം എത്തിയ ശീത തരം​ഗം ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നെടുക്കുന്ന ട്രെയിനുകൾ വൈകിയോടാൻ കാരണമായി. ഇന്നലത്തെ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഫ്ലൈറ്റുകളും വൈകിയോടി. തിങ്കളാഴ്ച ദില്ലി വിമാനത്താവളത്തിൽ 400 വിമാനങ്ങൾ വൈകിയോടിയെന്നാണ് റിപ്പോർട്ട്.

ഇന്ന് നഗരത്തിൽ ഇടതൂർന്ന മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ന​ഗരത്തിൽ കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിലേക്കും വരെ എത്താൻ സാധ്യതയുണ്ടെന്ന് കാലാസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ആർദ്രത 87 ശതമാനത്തിനും 88 ശതമാനത്തിനും ഇടയിൽ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

വരുന്ന ജനുവരി 8, ജനുവരി 9 ദിവസങ്ങളിൽ ദില്ലിയിൽ കനത്ത മൂടൽമഞ്ഞാണ് പ്രതീക്കുന്നത്. ഈ ദിവസങ്ങളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസിനും 7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുക്കെമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

അതേ സമയം ജനുവരി 11, ജനുവരി 12 ദിവസങ്ങളിൽ വീണ്ടും ഇടിയോട് കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നേ ദിവസങ്ങളിൽ കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസിനും 17 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും, കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിനും 10 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രവചനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button