10000 തികയ്ക്കാൻ ആയില്ല, 9999 ൽ സ്റ്റീവ് സ്മിത്ത് വീണു, ഓസീസിന് 3 വിക്കറ്റ് നഷ്ടം; ബുമ്രയില്ലാത്തത് തിരിച്ചടി
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ സ്റ്റീവ് സ്മിത്തിനായില്ല. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ലിന് ഒരു റണ്‍സകലെ സ്മിത്ത് പുറത്തായി. സിഡ്നി ടെസ്റ്റിനിറങ്ങുമ്പോള്‍ 38 റണ്‍സായിരുന്നു ടെസ്റ്റ് ക്രിക്കറ്റിള്‍ 10000 റണ്‍സിലെത്താന്‍ സ്റ്റീവ് സ്മിത്തിന് വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സെടുത്ത് മടങ്ങിയ സ്മിത്തിന് രണ്ടാം ഇന്നിംഗ്സിനിറങ്ങുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു 10000ല്‍ എത്താന്‍ വേണ്ടിയിരുന്നത്.
തുടക്കത്തിലെ രണ്ട് റണ്‍സെടുത്ത് നാഴിക്കല്ലിനോട് അടുത്ത സ്മിത്ത് പിന്നീട് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. ഓൺഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ഇന്ത്യ റിവ്യു എടുത്തെങ്കിലും സ്മിത്ത് രക്ഷപ്പെട്ടു. പിന്നീട് ഡീപ് തേര്‍ഡ്മാനിലേക്ക് രണ്ട് റണ്‍സ് കൂടി ഓടിയെടുത്ത് സ്മിത്ത് 9999ല്‍ എത്തി.