Uncategorized

പുത്തരിക്കണ്ടത്ത് പഴയിടത്തിന്‍റെ പുതുരുചി, ഭക്ഷണം വിളമ്പി മന്ത്രി ബാല​ഗോപാൽ; കൗമാര കലോത്സവത്തിന് തുടക്കം

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് ഉദ്ഘാടനം ചെയ്തത്. . 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഇനി 5 നാൾ നീളുന്ന കൗമാര കലോത്സവത്തിന് തലസ്ഥാന ന​ഗരം സാക്ഷ്യം വഹിക്കും.

പഴയിടത്തിന്‍റെ പുതുരുചി കൂട്ടുകളിൽ നിന്നാണ് പുത്തരിക്കണ്ടത്തെ ഭക്ഷണപന്തൽ രാവിലെ തന്നെ ഉണ‍ർന്നത്. പന്തലിൽ പ്രഭാതഭക്ഷണം വിളമ്പിയത് മന്ത്രി കെഎൻ ബാലഗോപാൽ എത്തിയാണ്. കേരളത്തിന്‍റെ വേദനയായ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ സംഘനൃത്തവും ഉദ്ഘാടന വേദിയിലുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.’ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button