Uncategorized
മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട് കബാലി; നടുറോഡിൽ നിലയുറപ്പിച്ചത് മണിക്കൂറുകൾ, ഗതാഗതം തടസപ്പെട്ടു
തൃശൂര്‍: കബാലി ഒറ്റയാന്‍ വീണ്ടും അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി റോഡില്‍ നിലയുറപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
വൈകീട്ട് 6 മണിയോടെ റോഡില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കബാലി വഴിമാറിയത്. കുറച്ച് ദിവസങ്ങളായി കബാലിയുടെ ശല്യം മലക്കപ്പാറ റോഡില്‍ രൂക്ഷമായിരിക്കുകയാണ്.