പുതുവർഷത്തിന് തൊട്ട് മുമ്പ് തകർന്ന് അടിഞ്ഞ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും
ഇന്ത്യക്കാര്‍ ഇന്നും ഉപയോഗിക്കുന്ന ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം ട്രെയിനാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രെയിന്‍ സര്‍വ്വീസിനെ കുറിച്ച് പരാതിയില്ലാത്തൊരു ദിവസമില്ലെന്ന അവസ്ഥയാണ്. ഇതാ ഏറ്റവും ഒടുവിലായി പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വര്‍ക്ക് ചെയ്യുന്നില്ലെന്ന് വ്യാപക പരാതി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവര്‍ക്ക് വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. ‘എല്ലാ സൈറ്റുകൾക്കും ബുക്കിംഗും റദ്ദാക്കലും അടുത്ത ഒരു മണിക്കൂർ ലഭ്യമാകില്ല. ഉണ്ടായ അസൗകര്യത്തിൽ അഗാധമായ ഖേദമുണ്ട്.’ എന്ന സന്ദേശമാണ് തത്കാല്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ക്ക് ലഭിക്കുന്നത്.
പുതുവത്സരത്തിന് മുന്നോടിയായി യാത്രകൾക്ക് പദ്ധതിയിട്ടവരും വീടുകളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവരും ഇതോടെ പെട്ടു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഐആർസിടിസിക്കെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. ഈ മാസം മാത്രം ഇത് മൂന്നാം തവണയാണ് ഐആർസിടിസിയുടെ വൈബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തകരാറിലാകുന്നത്. ക്രിസ്തുമസിന് പിറ്റേന്ന് (ഡിസംബർ 26 ) അറ്റകുറ്റപ്പണി കാരണം വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഒന്നര മണിക്കൂറോളം പ്രവര്‍ത്തന രഹിതമായിരുന്നു.