Uncategorized
ഇരിട്ടി ലയൺസ് ക്ലബ്ബ് ക്രിസ്മസ് പുതു വർഷാഘോഷം നടത്തി.
ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം പ്രസിഡന്റ് റെജി തോമസിന്റെ അധ്യക്ഷതയിൽ മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ സുജിത്ത് ഉൽഘാടനം ചെയ്തു.മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ ഡെന്നിസ് തോമസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ കെ ടി അനൂപ്, സുരേഷ് ബാബു കെ, ഡോ ജി ശിവരാമകൃഷ്ണൻ,ഒ വിജേഷ്,കെ ജെ ജോസ്, വി പി സതീശൻ, റീജിയൻ ചെയർപേഴ്സൺ ശ്രീജ മനോജ്,സോൺ ചെയർമാൻ ജോസഫ് സ്കറിയ, സെക്രട്ടറി ജോളി അഗസ്റ്റിൻ, ട്രഷറർ സിബി തോമസ്, വിൻസി ജോസഫ് എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികളും മത്സര പരിപാടികളും അരങ്ങേറി.