Uncategorized
നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ഇടുപ്പിനും തലയ്ക്കും ഗുരുതര പരുക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു എ സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമ്മുവിൻറെ തലയ്ക്കും ഇടുപ്പിനും ഏറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.അമ്മുവിൻറെ തലച്ചോറിന്റെ പല ഭാഗങ്ങളിലും ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.