കാട്ടാന ആക്രമണം; കുട്ടമ്പുഴയിൽ 8 കി.മീ ദൂരത്തിൽ കിടങ്ങ് നിർമാണം പുരോഗമിക്കുന്നു, ഒരാഴ്ചയ്ക്കുള്ളിൽ വഴിവിളക്കും
കൊച്ചി: കാട്ടാന ആക്രമണത്തിൽ എൽദേസ് കൊല്ലപ്പെട്ട കോതമംഗലം കുട്ടമ്പുഴയിൽ കിടങ്ങ് നിർമ്മാണം പുരോഗമിക്കുന്നു. എട്ട് കിലോമീറ്റർ ദുരത്തിലാണ് കിടങ്ങ് നിർമ്മിക്കുന്നത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമെന്നും വഴിവിളക്കും ഫെൻസിംങുമടക്കം സുരക്ഷ അടിയന്തരമായി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം.
ഒരു ജീവൻ കൂടി പൊലിയേണ്ടി വന്നു സർക്കാർ സംവിധാനം കണ്ണുത്തുറക്കാൻ. ക്ണാച്ചേരി സ്വദേശി എൽദോസിന്റെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച കിടങ്ങ് നിർമ്മാണം കുട്ടമ്പുഴയിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്. 2 മീറ്റർ വീതിയും ആഴവുമുള്ള ട്രഞ്ചാണ് നിർമ്മിക്കുന്നത്. വെളിയത്തുപറമ്പ് ഭാഗത്ത് നിന്നും സർവേ പൂർത്തിയാക്കി കുഴിയെടുത്ത് തുടങ്ങി. എന്നാൽ നിലവിലെ വെല്ലുവിളികൾ അതിജീവിക്കാൻ ഇത് പോരെന്ന് കുട്ടമ്പുഴക്കാർ പറയുന്നു. കിടങ്ങിന് പുറമെ വഴിവിളക്കുകൾ സ്ഥാപിക്കാനും വൈദ്യുത വേലി ശരിയാക്കുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്.