Uncategorized

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 40 ലക്ഷം രൂപ പിടികൂടി

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും വാഹന പരിശോധന നടത്തവെ കർണ്ണാടക ഭാഗത്തു നിന്നും വന്ന PY-01- DD -7777 നമ്പർ ഫോർച്യൂണർ കാറിൽ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന കറൻസി നോട്ടുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിൽ ആദായ നികുതി വകുപ്പിനെ അറിയിക്കുകയും തുടർന്ന് കണ്ണൂരിൽ നിന്ന് എത്തിയ ഇൻകം ടാക്സ് അധികാരികളുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിൽ 40 ലക്ഷം രൂപ കണ്ടെടുക്കുകയും ആയത് മഹസർ തയ്യാറാക്കി പണവും പണം കടത്തി കൊണ്ടുവന്ന കർണ്ണാടക സംസ്ഥാനത്തിലെ പെരിയ പട്ടണ സ്വദേശി B.S രാമചന്ദ്ര എന്നയാളെയും ഡ്രൈവറെയും കടത്താനുപയോഗിച്ച വാഹനവും സഹിതം തുടർ നടപടികൾക്കായി കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറുകയും ചെയ്തു.
പാർട്ടിയിൽ ഇ.ഐ. ആൻ്റ് ഐ.ബി. എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, AEl (G) അബ്ദുൾ നിസാർ ഒ, പ്രിവൻ്റീവ് ഓഫീസർ ഷാജി സി.പി, പി.ഒ. (ഗ്രേഡ്) മാരായ സുജിത്ത്, ശ്രീകുമാർ വി.പി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button