പോലീസിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മുന്തിയ പരിഗണന: മുഖ്യമന്ത്രി
പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് അഞ്ചുവർഷത്തിനിടെ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പണം ഒരിക്കലും പ്രശ്നമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം