Uncategorized

ഇന്ധന വില വർധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ

ന്യൂഡൽഹി: പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ വർധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഭാരത് പെട്രോളിയത്തിൻ്റെ പ്രീമിയം പെട്രോളായ സ്പീഡ്, ഇന്ത്യൻ ഓയിലിൻ്റെ എക്സ്പി95, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ പെട്രോൾ എന്നിവയ്ക്കാണ് 2.35 രൂപ വരെ വർധിപ്പിച്ചത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചിട്ടില്ല.

പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തിൽ ഊർജവിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. വില വർധനവ് ഇന്ന് നിലവിൽ വന്നിരിക്കുകയാണ്. രാജ്യത്ത് കടുത്ത എൽപിജി ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് പ്രീമിയം പെട്രോളിന്റെ വിലവർധന.

യുഎസും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയിൽ തുടങ്ങിയ യുദ്ധത്തിൻ്റെ ഫലമായി അസംസ്കൃത എണ്ണവിലയിൽ വൻ കുതിപ്പാണുണ്ടായത്.. ബാരലിന് 65 ഡോളർ വിലയുണ്ടായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില 110 ഡോളറാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button