• Home
  • Kelakam
  • *കണ്ണൂരും കാസർകോട്ടും ആറുവരെ ഓറഞ്ച് ജാഗ്രത*
Kelakam

*കണ്ണൂരും കാസർകോട്ടും ആറുവരെ ഓറഞ്ച് ജാഗ്രത*

കേന്ദ്രകാലാവസ്ഥാവകുപ്പ് നാല്, അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കും. ഏഴിന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെയുള്ള മഴയാണ് ഉണ്ടാവുക. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലായ് ഏഴുവരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ല.

Related posts

*🛑 കേളകം പഞ്ചായത്ത്‌ അറിയിപ്പ്*

Aswathi Kottiyoor

മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox