23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഉണർവിന്‌ ആറളം ഫാമിൽ തുടക്കമായി
Iritty

ഉണർവിന്‌ ആറളം ഫാമിൽ തുടക്കമായി

ഇരിട്ടി: ഐആർപിസി ഉണർവ്‌ സമാന്തര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ട്യൂഷൻ
ക്ലാസുകളുടെ ജില്ലാ തല ഉദ്‌ഘാടനം ആറളം ഫാം ബ്ലോക്ക്‌ ഏഴിൽ മന്ത്രി എം. വി. ഗോവിന്ദൻ നിർവഹിച്ചു. ഐആർപിസി ജില്ലാ ചെയർമാൻ എം. പ്രകാശൻ അധ്യക്ഷനായി.
ഖാദിബോർഡ്‌ ചെയർമാൻ പി. ജയരാജൻ പഠനോപകരണ വിതരണം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോ യ്‌കുര്യൻ, കെ. ശ്രീധരൻ, കെ സി
ഹരികൃഷ്‌ണൻ, എകെഎസ്‌ ജില്ലാ സെക്രട്ടറി കെ. മോഹനൻ, കെ. വി. സക്കീർഹുസൈൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. രാജേഷ്‌, ഐആർപിസി സെക്രട്ടറി കെ. വി. മുഹമ്മദ്‌ അഷറഫ്‌, ടി. എം. രമേശൻ, കെ. കെ. ജനാർദനൻ, പി. കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദിവാസി മേഖലകളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിച്ച്‌ കുട്ടികളെ സ്‌കൂളുകളിൽ പഠനത്തിൽ കേന്ദ്രീകരിക്കാൻ സഹായകമാവുന്ന
തരത്തിലാണ്‌ ഐആർപിസി ഇടപെടൽ. പ്രൈമറി തൊട്ട്‌ ഹയർ സെക്കൻഡറി വരെ മൂന്ന്‌ മേഖലകളാക്കി തിരിച്ച്‌ വിദ്യാർഥികൾക്ക്‌ ശനി, ഞായർ ദിവസങ്ങളിൽ സൗജന്യ ട്യൂഷൻ നൽകും. ആറളം ഫാമിൽ നിലവിൽ എട്ട്‌ കേന്ദ്രങ്ങളിൽ ഉണർവ്‌ ക്ലാസുകൾക്കാണ്‌ തുടക്കമായത്‌. ഉദ്‌ഘാടനത്തിനെത്തിയ മന്ത്രിയെ നാസിക്‌ഡോൾ ബാന്റ്‌ മേളത്തിന്റെ അകമ്പടിയോടെ വരവേറ്റു.

Related posts

ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Aswathi Kottiyoor

*ജോലിയില്ലാത്തതിന്റെ മനോവിഷമം:യുവാവ് ആത്മഹത്യ ചെയ്തു.

Aswathi Kottiyoor

ഹൈമറ്റ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox