23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഗോണിക്കുപ്പയിൽ മലയാളികളായ കാർ യാത്രികരെ തടഞ്ഞ് പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ
Iritty

ഗോണിക്കുപ്പയിൽ മലയാളികളായ കാർ യാത്രികരെ തടഞ്ഞ് പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ

ഇരിട്ടി: ബംഗളരുവില്‍ നിന്നും പാനൂരിലേക്ക് വരികയായിരുന്ന മലയാളി കാര്‍ യാത്രികരിൽ നിന്നും വ്യാജ വാഹാനാപകടം സൃഷ്ടിച്ച് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരു മലയാളികൂടി അറസ്റ്റിൽ. പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പാനൂര്‍ ടൗണിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ ചമ്പാട് അരയാക്കൂല്‍ സ്വദേശി പ്രിയങ്ക് എന്ന കുട്ടനെ (34) യാണ് ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തത്. എഎസ്‌ഐ സുബ്രമണ്യ വീക്ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പാനൂരിലും തലശേരിയിലും എത്തി അന്വേഷണം നടത്തി പ്രിയങ്കിനെ കസ്റ്റഡിയില്‍ എടുത്തത്.
പ്രിയങ്കില്‍ നിന്നായിരുന്നു കവര്‍ച്ചക്കിരയായ പാനൂര്‍ ഭാസ്‌കര ജ്വല്ലറി ഉടമ ഷബിനും സംഘവും സഞ്ചരിച്ച കാര്‍ വാടകക്കെടുത്തത് . ഹോട്ടല്‍ വ്യാപാരത്തിനൊപ്പം റെന്റ് എകാര്‍ ബിസിനസും നടത്തിവരുന്ന ആളാണ് പ്രിയങ്ക്‌ . ഷബിന്‍ കാർ വാടകക്ക് എടുത്ത് ബംഗളരുവിലേക്ക് പോയ വിവരം പ്രിയങ്ക് അക്രമി സംഘത്തിന് ചോര്‍ത്തിനൽകിയെന്നാണ് കര്‍ണാടക പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നും കാര്യം വ്യക്തമാവുകയായിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജൂൺ 15 ന് പുലർച്ചെ യോടെയായായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ ഗോണിക്കുപ്പക്ക് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി തടഞ്ഞുനിർത്തി രണ്ടു കറുകളിലെത്തിയ സംഘം പണം മോഷ്ടിക്കുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം.ജംഷീര്‍ (29), സി.ജെ. ജിജോ (31) പന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരായിരുന്നു പ്രതികൾ. മണിക്കൂറുകൾക്കുള്ളിൽ വീരാജ്പേട്ട പോലീസ് ഇവരെ വലയിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവരെ പോലീസ് മടിക്കേരിയിൽ വെച്ച് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി. കവർച്ചക്കിരയായ ഷബിനും സഹയാത്രികരും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. തിരിച്ചറിയില്‍ പരേഡ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രതികളുടെ ചിത്രം കര്‍ണാടക പോലീസ് പുറത്ത് വിട്ടു. പ്രതികള്‍ കര്‍ണാടക ചുരം പാതയിലെ സ്ഥിരം കവര്‍ച്ചാ സംഘത്തില്‍ പെട്ടവരാണെന്ന് വീരാജ് പേട്ട ഡിവൈഎസ്പി നിരഞ്ചന്‍ രാജരസ് പറഞ്ഞിരുന്നു.

Related posts

കെട്ടിടം പണി പൂർത്തിയായിട്ടു ഒരു വർഷം; ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് വാടകക്കെട്ടിടത്തിൽ തന്നെ – ജനരോഷം കനക്കുന്നു

Aswathi Kottiyoor

നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം – കർഷക മോർച്ച

Aswathi Kottiyoor

ക്വാറികളുടെ അകലം: പഠനം തുടങ്ങി; ജനവാസ മേഖലകളിൽ നിന്ന് സുരക്ഷിത അകലം നിശ്ചയിക്കും.*

Aswathi Kottiyoor
WordPress Image Lightbox